മാവേലിക്കര: എസ്എൻഡിപി യോഗം മാവേലിക്കര യൂണിറ്റ് പിരിച്ചുവിട്ടു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മാവേലിക്കര യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. നിലവിലെ തീരുമാനമനുസരിച്ച് സിനിൽ മുണ്ടപ്പള്ളിയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ. എന്നാൽ മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാലാണ് യൂണിറ്റ് പിരിച്ചുവിട്ടതെന്നാണ് എസ്എൻഡിപി നൽകുന്ന വിശദീകരണം.
