തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിലാണ് വില വർധനക്ക് അംഗീകാരം നൽകിയത്. ഉത്പാദനത്തിനും വിതരണത്തിനുമുള്ള വലിയ തോതിലുള്ള ചിലവ് കണക്കിലെടുത്ത് മന്ത്രി പി രാജുവിന്‍റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് മഞ്ഞ കവറിനും, ഇളം നീല കവറിനും വില 44 രൂപയും, കടും നീല കവറിന് ലിറ്ററിന് 46 രൂപയും, കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന് 48 രൂപയുമാകും. ഇതിൽ നിന്നും 3.35 രൂപ ക്ഷീരകർഷകർക്കാണ് ലഭിക്കുക.
