തിരുവനന്തപുരം: മാവോവാദി ഭീഷണിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഡോ. കെ.ടി.ജലീൽ എന്നിവരുടെ സുരക്ഷ വർധിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. മാവോവാദി ഭീഷണിയുടെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നത്. വാളയാർ സംഭവം, മാർക്ക് ദാനം എന്നിവയടക്കമുള്ളവയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് എ.കെ. ബാലന്റെയും കെ.ടി.ജലീലിന്റെയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
