തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ ഹര്‍ജി നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയും ചട്ടങ്ങളും ഈ സംഭവത്തില്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ചട്ടപ്രകാരം കേന്ദ്രവുമായും മറ്റു സംസ്ഥാനങ്ങളുമായും ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന വിഷയങ്ങളില്‍ സുപ്രീം കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും മുന്‍പ് ഇക്കാര്യം ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, സുപ്രീം കോടതിയില്‍ പൗരത്വ നിയമത്തിനെതിരേ ഹര്‍ജി നല്‍കുന്ന കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല. മുഖ്യമന്ത്രിക്ക് നേരിട്ടോ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ മുഖേനയോ ഇക്കാര്യം തന്നെ അറിയിക്കാമായിരുന്നു.
