തിരുവനന്തപുരം: പെരിയ കൊലപാതകക്കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ അറിവോടെ നടന്ന കൊലപാതകക്കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാറിന്റെ നിർദ്ദേശപ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയതെന്നും, ഈ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. പെരിയ കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്.
