മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണമെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. എസ്ഡിപിഐയുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മൽസരത്തിന്റെ ഭാഗമായ കളികളാണ് ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ബി ജെ പി നേതാവ് രംഗത്തെത്തിയത്.
"കേരളത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങളിൽ എസ്ഡിപിഐക്കാർ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ വെളിപ്പെടുത്തൽ നിസ്സാരമല്ല; അതു പോലെ തന്നെ ഗൗരവമുള്ളതാണ് നിയമസഭയിൽ മുഖ്യമന്ത്രി അത് പറഞ്ഞപ്പോൾ പ്രതിപക്ഷത്തിന് ഉണ്ടായ നീരസവും. എസ്ഡിപിഐയെ പറഞ്ഞപ്പോൾ നിങ്ങൾക്കെന്തിനാണ് പൊള്ളുന്നത് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പല മുനകളുണ്ട് താനും. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങൾ പോലും തത്ക്കാലമൊന്ന് തള്ളിപ്പറയുമ്പോൾ നിങ്ങൾക്കെന്താ വിഷമം എന്നാണ് ആ ചോദ്യത്തിന്റെ അർത്ഥം……"