രാമപുരം : മുതിർന്ന പത്രപ്രവർത്തകനായ എസ്.സനന്ദകുമാർ അന്തരിച്ചു. 59 വയസ്സായിരുന്നു. പത്രപ്രവർത്തനത്തിൽ സീനിയറായിട്ടുള്ള അദ്ദേഹം ഇക്കോണോമിക് ടൈംസിന്റെ സ്‌പെഷ്യൽ കറസ്പോണ്ടൻടായിരുന്നു
ഡെക്കാൻ ഹെറാൾഡ്, പി ടി ഐ എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ വീട്ടിൽ നടക്കും. ഭാര്യ ഷേർളി, മകൻ തരുൺ.
