കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മുത്തലാഖ് നിരോധന നിമയ പ്രകാരംസംസ്ഥാനത്തെആദ്യത്തെ അറസ്റ്റ്‌റിപ്പോര്‍ട്ട്‌ചെയ്തു. കോഴിക്കോട് ചുള്ളിക്കാപറമ്പത്ത്ഇ.കെ ഉസാമിനെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്. താമരശേരി കോടതിഅറസ്റ്റിന് ഉത്തരവിടുകയായിരുന്നു. മുക്കംസ്വദേശിനിയുടെ പരാതിയുടെഅടിസ്ഥാനത്തിലാണ് കോടതിനടപടി.
യുവതിയെ മൂന്നു തവണതലാഖ് ചെയ്ത് ഭര്‍ത്താവായഇ.കെ ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നല്‍കാന്‍ പോലും ഇയാള്‍തയാറായില്ല. തുടര്‍ന്നാണ്പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്ന്‌കേസില്‍ വാദം കേട്ട കോടതിഉസാമിനെ അറസ്റ്റ് ചെയ്യാന്‍ഉത്തരവിടുകയായിരുന്നു.തനിക്ക് നീതി ലഭിച്ചെന്ന്‌യുവതി പിന്നീട് പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയമുത്തലാഖ് ബില്ലില്‍ (മുസ്ലിംവനിതാ വിവാഹ അവകാശസംരക്ഷണ ബില്‍) മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നവ്യവസ്ഥകളാണുള്ളത്. മൂന്ന്തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നപുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.