കോഴിക്കോട് : മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. താമരശ്ശേരിയിൽ വെച്ച് നടന്ന കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തിൽ ഇപ്പോൾ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും മോഹനൻ പറഞ്ഞു. മാവോയിസ്റ്റുകളും ഇസ്ലാം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിൽ നല്ല ബന്ധമുണ്ട്. ഈ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളെ വളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.