കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ നടന്ന അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി. ഇബ്രാഹിം കുഞ്ഞിനെതിരായുള്ള അന്വേഷണത്തിനും തുടർനടപടികൾക്കുമായി വിജിലൻസ് സമർപ്പിച്ചിരുന്ന അപേക്ഷയിലാണ് ഗവർണർ ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകാൻ ഗവർണർ വിജിലൻസിന് അനുമതി നൽകിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു.
