മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്  

79 0

തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഞായര്‍,തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരത്ത് തെക്ക്/തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിമീ വേഗതയില്‍ കാറ്റു വീശുവാന്‍  സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 മഴയുടെയും കാറ്റിന്റെയും  സാഹചര്യം പരിഗണിച്ചുകൊണ്ട് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയില്‍  പൊതുജനങ്ങള്‍ ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം
2. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍  ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍  നിര്‍ത്തരുത് .
3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
4. കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്.
5. ഒരു കാരണവശാലും നദികള്‍, ചാലുകള്‍ എന്നിവ മുറിച്ചു കടക്കരുത്
6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല്‍ ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക
8. കാറ്റിന്റെ സാഹചര്യത്തില്‍ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.
9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
10 .പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വെള്ളം കയറാത്തതും എളുപ്പം എടുക്കാന്‍ പറ്റുന്നതുമായ ഉയര്ന്ന സ്ഥലത്തു സൂക്ഷിക്കുക.
11 .ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‌ദേശം നല്കുക.

12 .ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ ശ്രദ്ധിക്കുക
Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
Alappuzha ആലപ്പുഴ MW (AM Channel): 576 kHz
Thrissur തൃശൂര് MW (AM Channel): 630 kHz
Calicut കോഴിക്കോട് MW (AM Channel): 684 kHz

13. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‌സ് സെന്റര് നമ്പരുകള് 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് അതാതു ജില്ലകളുടെ  STD code ചേര്ക്കുക
14 . പഞ്ചായത്ത് അധികാരികളുടെ ഫോണ് നമ്പര് കയ്യില് സൂക്ഷിക്കുക.
15 .വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.
16. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

Related Post

എ ആ​ന​ന്ദി​ന്  എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം

Posted by - Nov 1, 2019, 03:38 pm IST 0
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത സാ ഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ ആനന്ദിന്. സാസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 27ാമത് എഴുത്തച്ഛൻ…

കേരളത്തിലെ 5 മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌ ആരംഭിച്ചു 

Posted by - Oct 21, 2019, 08:44 am IST 0
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ…

മഞ്ചേശ്വരത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Oct 11, 2019, 04:01 pm IST 0
മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു.…

കേരളത്തില്‍ പുതിയ പോസിറ്റീവ്‌നോവല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല:കെ കെ ശൈലജ 

Posted by - Feb 5, 2020, 09:20 am IST 0
തിരുവനന്തപുരം: കേരളത്തില്‍ പുതിയ പോസിറ്റീവ്‌നോവല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.  ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ  വിവിധ ജില്ലകളിലായി 2421…

പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന്  

Posted by - Apr 29, 2019, 12:52 pm IST 0
പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന് ആലപ്പുഴ: പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ.…

Leave a comment