യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  

88 0

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതേസമയം വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

വെള്ളിയാഴ്ച രാവിലെയാണ് കോളജില്‍ സംഘര്‍ഷം നടന്നത്. എസ്എഫ്ഐയും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റിരുന്നു. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.

എസ്എഫ്ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ ക്യാമ്പസിലും പുറത്തും പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എസ്എഫ്ഐക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചു.

Related Post

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി

Posted by - Jan 22, 2020, 09:32 am IST 0
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരം താഴ്ത്തി . നിരന്തരമായി ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്…

പിഎസ് സി: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു; സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

Posted by - Feb 28, 2021, 07:34 am IST 0
തിരുവനന്തപുരം: പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനം അറിയിച്ചത്.…

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍  വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും  

Posted by - Feb 8, 2020, 04:47 pm IST 0
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നതായിരിക്കും.  അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. കേസില്‍ മുതിർന്ന…

കാസര്‍കോട്ട് പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ  

Posted by - May 22, 2019, 07:25 pm IST 0
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ.  ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ…

പൗരത്വഭേദഗതിനിയമത്തിനെതിരെ തലസ്ഥാനത്ത്  വൻ പ്രതിഷേധം 

Posted by - Jan 18, 2020, 03:45 pm IST 0
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരായ  പ്രതിഷേധത്തിന്റെ ഭാഗമായി  വി ദി പീപ്പിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍  മഹാപൗര സംഗമം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധ സംഗമം…

Leave a comment