തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രവർത്തകരും, പോലീസുകാരുമുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെഎസ്‌യു പ്രവർത്തകരും റോഡ് ഉപരോധിച്ചു.
