തിരുവനന്തപുരം: യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ഇതിനായി 75 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റില്‍ അഞ്ച് കോടി രൂപ വിലയിരുത്തി. ഉണ്ണായി വാര്യര്‍ സാംസ്‌കാരിക നിലയത്തിന് ഒരു കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി.
