രജിസ്ട്രേഷന്‍ വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങില്ല  

90 0

തിരുവനന്തപുരം: രാജ്യത്തെ രണ്ടാംഘട്ട വാക്സിന്‍ വിതരണം തിങ്കാഴ്ച ആരംഭിക്കുമെങ്കിലും സംസ്ഥാനത്ത് വാക്സിന്‍ വിതരണം വൈകിയേക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള രണ്ടാംഘട്ട വാക്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. രജിസ്ട്രേഷന്‍ നടപടികളടക്കം ആരംഭിക്കാത്തതിനാല്‍ തിങ്കളാഴ്ച സംസ്ഥാനത്ത് വാക്സിന്‍ വിതരണം ആരംഭിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ഒന്നാംഘട്ട വാക്സിന്‍ വിതരണം ഇതുവരെ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടില്ല.

60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വാക്സിന്‍ വിതരണം പൂര്‍ത്തിയാവാനുള്ളതിനാല്‍ രണ്ടാംഘട്ടം സംസ്ഥാനത്ത് വൈകാനാണ് സാധ്യത. രജിസ്ട്രേഷന്‍ ചെയ്യാന്‍ സാധിക്കാതെ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങളില്‍ കേന്ദ്രം കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും മഹാരാഷ്ട്രയും കേരളവുമാണ് മുന്നില്‍. ഇന്ന് സംസ്ഥാനത്ത് 4106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Post

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

കൂടത്തായി കൊലപാതകക്കേസ്: ജോളിക്ക് വേണ്ടി ആളൂർ ഹാജരാകും 

Posted by - Oct 10, 2019, 03:25 pm IST 0
കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിൽ അറസ്റ്റിലായ ജോളിക്ക് വേണ്ടി ക്രിമിനൽ വക്കീൽ ബി.എ. ആളൂർ ഹാജരാകും. അദ്ദേഹത്തിന്റെ  ജൂനിയർ അഭിഭാഷകർ ജയിലിലെത്തി ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിട്ടു…

കൂട്ടപിരിച്ചുവിടല്‍: കെഎസ് ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; ദിവസവേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ നീക്കം  

Posted by - Jul 1, 2019, 12:46 pm IST 0
തിരുവനന്തപുരം : എംപാനല്‍ ഡ്രൈവര്‍മാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. ഇന്നു രാവിലെ 100ലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി ഏറെ ബാധിച്ചത്. തിരുവനന്തപുരം…

കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

Posted by - Dec 3, 2019, 03:38 pm IST 0
കൊച്ചി: കോതമംഗലം ചെറിയപള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ  ഒഴിപ്പിച്ചശേഷം ജില്ലാ കളക്ടര്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. യാക്കോബായ വിശ്വാസികളെ…

എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനം:  സിപിഐ ജില്ലാ നേതൃത്വത്തെ തള്ളി കാനം  

Posted by - Jul 25, 2019, 10:03 pm IST 0
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പൊലീസ് ലാത്തിചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎല്‍എയ്ക്കും ജില്ലാ സെക്രട്ടറിക്കും…

Leave a comment