റിമാന്‍ഡ് പ്രതി മരിച്ച സംഭവം: എസ്‌ഐ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; സിഐ അടക്കം ആറുപേര്‍ക്ക് സ്ഥലംമാറ്റം  

248 0

ഇടുക്കി: പീരുമേട് പോലീസ് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിക്കാനിടയായ സംഭവത്തില്‍ 10 പോലീസുകാര്‍ക്കെതിരെ നടപടി. നെടുങ്കണ്ടം എസ്.ഐ അടക്കം നാല് പോലീസുകാരെ സസ്പെന്റു ചെയ്തു. സി.ഐ അടക്കം ആറു പേരെ സ്ഥലംമാറ്റി. അന്വേഷണ വിധേയമായാണ് നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡി.ഐ.ജി കാളിരാജ് മഹേജ് കുമാര്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പോലീസുകാര്‍ക്ക് വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡി.ഐ.ജി അറിയിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡ് ചെയ്തിരുന്ന രാജ്കുമാര്‍ എന്നയാള്‍ ജൂണ്‍ 21നാണ് മരിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്ത് നടത്തിയിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒന്നാം പ്രതിയാണ് രാജ്കുമാര്‍. ജൂണ്‍ 15നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുമ്പോള്‍ ഇയാളെ മറ്റു രണ്ടു പേര്‍ക്കൊപ്പം ജൂണ്‍ 12ന് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചത്.

രാജ്കുമാറിന്റെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ടായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മരണകാരണം ന്യൂമോണിയ ബാധയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരം. എന്നാല്‍ പോലീസ് മര്‍ദ്ദനമാണെന്ന് ബന്ധുക്കള്‍ ആരോപിച്ച് രംഗത്തുവന്നതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടി വന്നത്.

Related Post

ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ  

Posted by - Mar 16, 2021, 10:14 am IST 0
തൃശൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്ന് അവര്‍ തൃശൂരില്‍…

പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ ജയിലിലാകുമെന്ന അവസ്ഥ: രാഹുല്‍ഗാന്ധി

Posted by - Oct 4, 2019, 05:34 pm IST 0
കല്‍പറ്റ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജനങ്ങളോട് ഉത്തരം പറഞ്ഞേ മതിയാകൂ എന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി. വയനാട്ടിൽ രാത്രി യാത്രയുമായി…

നിപ്പ ഭീതി ഒഴിയുന്നു; ജാഗ്രത തുടരും; ചികിത്സയില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ ഇല്ല  

Posted by - Jun 6, 2019, 10:43 pm IST 0
കൊച്ചി: നിപ്പ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന്…

ഗതാഗത മന്ത്രിയുമായി നടത്തിയ  ചർച്ചയെ തുടർന്ന്  സ്വകാര്യ  ബസ് സമരം മാറ്റിവെച്ചു

Posted by - Nov 18, 2019, 06:47 pm IST 0
തിരുവനന്തപുരം: ബസ് ഉടമകൾ 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.  മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട

Posted by - Dec 18, 2019, 10:11 am IST 0
തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു.…

Leave a comment