ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

105 0

ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്. 

ചൊവ്വാഴ്ചയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇനി പരിഗണിക്കാന്‍ പോകുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയില്‍ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
 

Related Post

മസാലബോണ്ട് വിവാദം കത്തുന്നു; രേഖകള്‍ എംഎല്‍എമാര്‍ക്ക് പരിശോധിക്കാമെന്ന് ധനമന്ത്രി  

Posted by - May 28, 2019, 10:52 pm IST 0
തിരുവനന്തപുരം: കിഫ് ബിമസാലബോണ്ട് സംബന്ധിച്ചരേഖകള്‍ ഏത് എം.എല്‍.എയ്ക്കും എപ്പോള്‍ വേണമെങ്കിലുംപരിശോധിക്കാമെന്നു ധനമന്ത്രിടി.എം.തോമസ് ഐസക്. അടിയന്തര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. മസാലബോണ്ട് ഉയര്‍ന്ന പലിശയ്ക്കുവില്‍ക്കുന്നതിനാല്‍…

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു  

Posted by - May 17, 2019, 01:02 pm IST 0
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊല്ലം ഡിസിസിയിലും തുടര്‍ന്ന്…

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് പിണറായി  

Posted by - Mar 16, 2021, 12:44 pm IST 0
കണ്ണൂര്‍: സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി, തങ്ങളെ തന്നെ വിലയ്ക്ക് വെച്ച…

കാസര്‍കോട്ട് പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ  

Posted by - May 22, 2019, 07:25 pm IST 0
കാഞ്ഞങ്ങാട്: കാസര്‍കോട്ടെ പെരിയ- കല്യോട്ട് ടൗണുകളില്‍ നാളെ നിരോധനാജ്ഞ.  ടൗണിന് അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നാളെ രാവിലെ എട്ട് മണി മുതല്‍ പിറ്റേ…

കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല; സന്തോഷ് ഈപ്പനെ അറിയില്ല; വാര്‍ത്തകള്‍ തള്ളി വിനോദിനി  

Posted by - Mar 6, 2021, 10:21 am IST 0
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സന്തോഷ്…

Leave a comment