തിരുവനന്തപുരം: വാവ സുരേഷിന് അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം. രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി പുറത്തെത്തിച്ച ശേഷമാണ് കടിയേറ്റത്.തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
