തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കുശേഷം വാവ സുരേഷ് പിറ്റേ ദിവസം തന്നെ വീണ്ടും കര്മമേഖലയിൽ. അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള സ്ഥലത്തു നിന്നുമാണ് മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം. വിവരം കിട്ടിയ ഉടനെത്തന്നെ വിശ്രമം പോലും ഉപേക്ഷിച്ച് നാട്ടുകാരുടെയും കുട്ടികളുടേയും രക്ഷയ്ക്കായി സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടുകയായിരുന്നു.
