തിരുവനന്തപുരം: കിണറ്റിലിറങ്ങി അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷം കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതായും ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്നും മുറിവുണങ്ങിയാല്‍ സ്വന്തം പ്രവർത്തന മേഖലയിലേയ്ക്ക് തിരികെ എത്തുമെന്നും വാവ സുരേഷ് പറയുന്നു .
