വിമതവൈദികര്‍ക്ക് തിരിച്ചടി; മാര്‍ ആലഞ്ചേരി വീണ്ടും അതിരൂപത മെത്രാപ്പോലീത്ത; അഡ്മിനിസ്‌ട്രേറ്റര്‍ മനത്തോടത്ത് ചുമതല ഒഴിയണം  

48 0

കൊച്ചി: വിമത വൈദികര്‍ക്ക് തിരിച്ചടിയായി വത്തിക്കാന്റെ പുതിയ ഉത്തരവ്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയാക്കി വത്തിക്കാന്റെ ഉത്തരവ്. നേരത്തെ ഭൂമിയിടപാടിലെ വിവാദത്തെ തുടര്‍ന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിന്നും നീക്കി. പാലക്കാട്ടെ ചുമതലയിലേക്ക് മടങ്ങിപ്പോകാനാണ് ജേക്കബ് മനത്തോടത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇന്നലെ അര്‍ദ്ധരാത്രിയാണ് വത്തിക്കാനില്‍ നിന്നും നിര്‍ദേശം വന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ഉച്ചകഴിഞ്ഞ് പുറത്തുവരും.

ഉത്തരവ് പ്രകാരം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ അര്‍ദ്ധരാത്രി തന്നെ അതിരൂപത ആസ്ഥാനത്ത് തിരിച്ചെത്തി. തനിക്ക് വത്തിക്കാനില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരം ചുമതലയില്‍ തിരികെ പ്രവേശിക്കുന്നുവെന്നാണ് അദ്ദേഹം ബിഷപ് ഹൗസില്‍ അറിയിച്ചത്. ഇന്നു രാവിലെ കൂരിയ നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ചുമതല ഒഴിഞ്ഞ ബിഷപ് മനത്തോടത്ത് പാലക്കാട് രൂപതയുടെ മെത്രാനായി തിരികെ പോകും.

ആര്‍ച്ച്ബിഷപ് സ്ഥാനത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരിച്ചെത്തിയതോടെ സഹായ മെത്രാന്മാരുടെ അധികാരത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. നിലവിലെ ചുമതലകള്‍ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനോടും മാര്‍ ജോസ് പുത്തന്‍വീട്ടിലിനോടും ഒഴിയാന്‍ കര്‍ദ്ദിനാള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാളിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വൈദികര്‍ക്കും അത്മായ സംഘടനകള്‍ക്കും വലിയ തിരിച്ചടിയാണ് വത്തിക്കാന്റെ നടപടി. നിലവില്‍ മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും വത്തിക്കാനില്‍ നിന്നുള്ള ഒരു നിര്‍ദേശവും അതിരുപത ആസ്ഥാനത്ത് വന്നതായി അറിയില്ലെന്നും വൈദികര്‍ പറയുന്നു.

കര്‍ദ്ദിനാള്‍ പൂര്‍വ്വാധികം ശക്തനായി തിരിച്ചെത്തുന്നതോടെ അതിരൂപതയില്‍ വിമത കലാപം ഉയര്‍ത്തിയ വൈദികര്‍ക്കും അത്മായ സംഘടനകള്‍ക്കും എതിരെ നടപടി വന്നേക്കും. സഹായ മെത്രാന്മാരുടെ ചുമതലകളും അപ്രസക്തമാകും. വൈദിക സമിതികള്‍ എല്ലാം പിരിച്ചുവിടുകയും പുതിയ സമിതികളെ നിയമിക്കുകയും ചെയ്യും. ഭൂമി ഇടപാട് കേസില്‍ വത്തിക്കാന്‍ കര്‍ദ്ദിനാളിനൊപ്പം നില്‍ക്കുന്നതോടെ വ്യാജരേഖ വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ പക്ഷത്തിന് വലിയ മേല്‍ക്കൈ ഉണ്ടാകും. അതേസമയം, സഭയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് വത്തിക്കാന്‍ നിര്‍ദേശിക്കുന്നതെങ്കിലും പ്രശ്നം കൂടുതല്‍ രൂക്ഷമാകുമെന്ന സൂചനയും ചില വൈദികര്‍ നല്‍കുന്നു.

Related Post

കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

Posted by - Feb 24, 2020, 06:43 pm IST 0
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഇന്നു രാവിലെ പവനു 320 രൂപയും…

തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

Posted by - May 23, 2019, 07:00 am IST 0
കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.   തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി…

മഴയുടെ ശക്തി കുറയുന്നു; ഒരിടത്തും റെഡ് അലേര്‍ട്ടില്ല  

Posted by - Aug 15, 2019, 10:14 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,…

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത; അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ടുപേരെ കണ്ടെന്ന് ദൃക്‌സാക്ഷി  

Posted by - Jun 1, 2019, 09:50 pm IST 0
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണ ത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി.കാറപകടം നടന്ന് പത്ത് മിനിറ്റിനുള്ളില്‍ താന്‍ അതുവഴി കടന്നു പോയെന്നും ഈ സമയത്ത്ദുരൂഹസാഹചര്യത്തില്‍രണ്ട്‌പേരെ അവിടെ…

കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു

Posted by - Nov 2, 2019, 09:05 am IST 0
കോട്ടയം: കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരുമെന്ന കട്ടപ്പന സബ്കോടതിയുടെ വിധിക്ക് പിന്നാലെയാണ്…

Leave a comment