തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് വിജിലന്‍സ് നോട്ടീസ് അയച്ചു. ശനിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യാൻ തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ് യൂണിറ്റില്‍ ഹാജരാകാനാണ് നോട്ടീസ്. കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയിരുന്നു. രണ്ടു തവണ ഇബ്രാഹിംകുഞ്ഞിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
