കൽപ്പറ്റ: വൈദികർക്കെതിരെ വെളിപ്പെടുത്തലുമായി സന്യാസ സഭയിൽ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര. ഇവരുടെ 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകൾ. വൈദികർ തന്നെ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും, വൈദികരുടെ ലൈംഗിക ചൂഷണത്തിൽ ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയിൽ പറയുന്നു. വൈദിക മുറികള്‍ മണിയറയാകുകയാണെന്നും ഇവർ കുറ്റപ്പെടുത്തി. എന്നാൽ കുറ്റാരോപിതനായ വൈദികനെ സഭ സംരക്ഷിക്കുകയാണെന്നും സിസ്റ്റർ പറയുന്നു. ഫാ. റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും പറയുന്നുണ്ട്. താല്‍പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കുന്നതാണ് നല്ലതെന്നും സിസ്റ്റർ പറയുന്നു.
