വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഉച്ചയോടെ ഏകദേശ സൂചന; വിവി പാറ്റുകള്‍ എണ്ണിയ ശേഷം അന്തിമ ഫലം  

127 0

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തിമ ഫലം വൈകുമെന്നും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകള്‍ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ടാണ് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുന്നത്.

വിവി പാറ്റുകള്‍ എണ്ണിയ ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ. വിവിപാറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കാന്‍ അഞ്ചുമുതല്‍ ആറുമണിക്കൂര്‍ വരെ സമയമെടുക്കും. ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രി പത്തുമണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിക്കാറാം മീണ് പറഞ്ഞു.ഓരോ നിയമസഭ നിയോജകമണ്ഡലങ്ങളിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റുകളാണ് എണ്ണുക. ഇവ  നറുക്കെടുപ്പിലുടെ തെരഞ്ഞെടുക്കും. റിട്ടേണിംഗ് ഓഫീസര്‍ നറുക്കെടുക്കും. അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകളും ഒരേസമയം എണ്ണില്ല, ഒന്നിനു പിറകേ ഒന്നായാകും ഇവ എണ്ണുക. നോട്ട് എണ്ണുന്നതില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെയാകും ഇതിനായി നിയോഗിക്കുക. കനം കുറഞ്ഞ കടലാസിലാണ് വിവിപാറ്റ് രസീതുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. എണ്ണം തെറ്റാന്‍ സാധ്യതയുള്ളതുകൊണ്ട് ഓരോ മെഷീനിലേ രസീതുകളും മൂന്ന് തവണ എണ്ണും. വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റ് രസീതുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവിപാറ്റുകള്‍ എണ്ണിയ ഫലമാകും പരിഗണിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

തപാല്‍ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിഗ് മെഷീനുകളും എണ്ണിത്തീരാന്‍ ശരാശരി നാല് മണിക്കൂര്‍ സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 12 മണിയോടെ ഫലം എന്താവുമെന്ന് ധാരണ ഉണ്ടാവുമെങ്കിലും ഓരോ മണ്ഡലത്തിലേയും അഞ്ചുവീതം വിവിപാറ്റ് യന്ത്രങ്ങളുടെ രസീതുകള്‍ കൂടി എണ്ണണമെന്ന സുപ്രീം കോടതി തീരുമാനം ഉള്ളതുകൊണ്ട് ഫലം ഉടന്‍ പ്രഖ്യാപിക്കില്ല.

സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉളളത്. ഇതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. ത്രിതല സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തുക. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മതിലിന് പുറത്തുള്ള 100 മീറ്റര്‍ പരിധിയില്‍ ലോക്കല്‍ പൊലീസാവും സുരക്ഷാ ചുമതലയില്‍ ഉണ്ടാവുക. മതിനുള്ളിലും വോട്ടെണ്ണല്‍ നടക്കുന്ന ഹാളിലേയും സുരക്ഷ കേരളാ പൊലീസിന്റെ സായുധ സേന ഏറ്റെടുക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ ഗേറ്റിന്റെ സുരക്ഷ സിആര്‍പിഎഫിനാണ്. 16 കമ്പനി സിആര്‍പിഎഫിന്‌റെ സേവനം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കേന്ദ്രസേനയെ കിട്ടിയാല്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Related Post

മാണി സി. കാപ്പൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 9, 2019, 02:18 pm IST 0
തിരുവനന്തപുരം : പാലായിലെ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പൻ നിയമസഭാ൦ഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ നടന്ന ചടങ്ങിലാണ് മാണി സി. കാപ്പൻ സത്യപ്രതിജ്ഞ…

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

Posted by - Feb 19, 2021, 03:05 pm IST 0
ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

ജോസ് ടോമിന്റെ പത്രികയിൽ  ഒപ്പുവെക്കില്ല : പി ജെ ജോസഫ് 

Posted by - Sep 3, 2019, 02:38 pm IST 0
. കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാൻ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. പി.ജെ…

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെതിരെ  ജയ്‌റാം രമേശ്

Posted by - Sep 12, 2019, 02:36 pm IST 0
ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ജയ്‌റാം രമേശ് ട്വി റ്റർ വഴിപ്രതികരിച്ചു.  മുംബൈയിലെ…

മെഡിക്കല്‍ പ്രവേശനപരീക്ഷ ഇന്ന്; കേരളത്തില്‍ പരീക്ഷയെഴുതുന്നത് ഒരു ലക്ഷംപേര്‍; കര്‍ശന നിയന്ത്രണങ്ങള്‍  

Posted by - May 5, 2019, 10:51 am IST 0
തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ.പതിവ് പോലെ കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ.…

Leave a comment