വ്യാജരേഖ കേസില്‍ ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു  

82 0

കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു.

വ്യാജരേഖക്കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭിന്നത വെളിവാക്കുന്നതാണ് സര്‍ക്കുലര്‍. വൈദികരാരും വ്യാജരേഖ രേഖ ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും, മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കുലറിലുണ്ട്. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാത്തതാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ കാരണം.

റിമാന്‍ഡിലുള്ള യുവാവിനെ പൊലീസ് മര്‍ദ്ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലറിലുണ്ട്. വ്യാജ രേഖക്കേസില്‍ കര്‍ദിനാള്‍ വൈദികരെ സഹായിച്ചില്ലെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുക കൂടിയാണ് സര്‍ക്കുലറിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്നലെ ഈ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയ്ക്ക് മുന്നില്‍ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയലേഖനം കത്തിച്ചത്. കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ലേഖനം കത്തിച്ചത്. ഫാദര്‍ ആന്റണി കല്ലൂക്കാരനേയും കേസില്‍ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തില്‍ അനുകൂലിക്കുന്നുവെന്നാണ് വിശ്വാസികളുടെ ആരോപണം.

Related Post

ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി

Posted by - Dec 7, 2019, 12:21 pm IST 0
തിരുവനന്തപുരം: ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി.ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു . വിദേശ സന്ദർശനം ഏതൊക്കെ ഘട്ടങ്ങളിൽ നടത്തിയോ…

ഒരാഴ്ച കേരള സർക്കാർ ഓഫീസുകള്‍ക്ക് അവധി 

Posted by - Sep 9, 2019, 03:12 pm IST 0
തിരുവനന്തപുരം : ഞായറാഴ്ചമുതല്‍ കേരളം തുടർച്ചയായ അവധിയിലായി. ഓണവും മുഹറവും രണ്ടാംശനിയും ഞായറും എല്ലാം ചേർന്നുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി സെപ്തംബര് 16–നേ…

പ്ലസ്‌വണ്‍ സീറ്റ് 20ശതമാനം വര്‍ധിപ്പിച്ചു  

Posted by - May 27, 2019, 11:20 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററിസ്‌കൂളുകളിലെ പ്ലസ്‌വണ്‍സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് പരമാവധി സീറ്റുകള്‍ ലഭ്യമാക്കാനായികഴിഞ്ഞ വര്‍ഷവും പ്ലസ്‌വണ്ണില്‍ 20 ശതമാനം സീറ്റുകള്‍…

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

Posted by - Nov 4, 2019, 01:48 pm IST 0
തിരുവനന്തപുരം: മാവോവാദി ഭീഷണിയുടെ സാഹചര്യത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഡോ. കെ.ടി.ജലീൽ എന്നിവരുടെ സുരക്ഷ വർധിപ്പിക്കാൻ പോലീസ്‌ തീരുമാനിച്ചു. മാവോവാദി ഭീഷണിയുടെ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ…

എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

Posted by - Jul 29, 2019, 09:08 pm IST 0
കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍…

Leave a comment