ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി. കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ വലിയനടപ്പന്തലിൽ എത്തിയതോടെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും കേന്ദ്ര പോലീസും ചേർന്ന് തടഞ്ഞു.
ചിക്ബെല്ലാപ്പൂര്‍ ജില്ലയില്‍ നിന്നെത്തിയ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അഹിന്ദുക്കളാണ്. രണ്ടുപേർ മുസ്ലീം വേഷം ധരിച്ചാണ് എത്തിയത്. വിശ്വാസമുള്ളതുകൊണ്ടാണ് ദർശനത്തിയതെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞെങ്കിലും പോലീസ് തടയുകയായിരുന്നു.