ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് നിര്‍ണായക വിധി. ശബരിമല വിഷയം വിശാല 7 അംഗ ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും മതത്തിന് പ്രാധാന്യമുണ്ടെന്നും മതവിശ്വാസം പരിഗണിക്കണമെന്നും വിധി പ്രസ്‌താവിച്ചു .
