ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ ശബരിമലയുമായി താരതമ്യം ചെയ്യരുത്. നിയമം കൊണ്ടു വരാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.
കരട് ബിലിൽ സര്‍ക്കാര്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം നല്‍കിയതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. വിഷയത്തില്‍ ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കില്‍ സ്ത്രീകളെ എങ്ങനെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.