സീതത്തോട്: നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് വനത്തിനുള്ളിൽവെച്ച് കത്തിനശിച്ചു. രക്ഷപ്പെടുന്നതിനിടയിൽ കർണാടക സ്വദേശികളായ മൂന്ന് തീർഥാടകർക്ക് പരിക്കേറ്റു. എഴുപതോളം യാത്രക്കാരെ ഇതുവഴി വന്ന പോലീസുകാർ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
