പത്തനംതിട്ട : ശബരിമല ദർശനത്തിനായി എത്തിയ പത്തംഗ വനിതാ സംഘത്തെ പോലീസ് തിരിച്ചയച്ചു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തെയാണ് പോലീസ് തിരിച്ചയച്ചത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.
സുപ്രീം കോടതി ശബരിമല വിധിയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ യുവതീപ്രവേശം അനുവദിക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്നാണ് തുറന്നത്.