തിരുവനന്തപുരം : ശബരിമലയിൽ യുവതികളുടെ പ്രവേശനം അനിവദിച്ചുകൊണ്ടുള്ള വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ലെങ്കിലും യുവതീപ്രവേശനം തടയാൻ സർക്കാർ ആലോചിക്കുന്നു. നട തുറക്കാൻ ഇനി അധികം ദിവസങ്ങൾ ഇല്ല. തുടർ നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. സ്റ്റേ ഇല്ലാത്തതിനാൽ ആക്ടിവിസ്റ്റുകൾ മല കയറാൻ സാധ്യത ഉണ്ട്. ഇവരെ പമ്പയിൽ വെച്ച് തന്നെ തടയാനാണ് സർക്കാർ തീരുമാനം. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനാണ് സർക്കാർ പ്രഥമ പരിഗണന കൊടുക്കുക.
