ശബരിമല: വിശ്വാസികളെ തിരികെ കൊണ്ടുവരണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി  

104 0

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെപിന്തുണ ഇടത് പക്ഷത്തിന്‌നഷ്ടമായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് പരാജയംവിലയിരുത്താന്‍ ദില്ലിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റി
യോഗം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി. അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചര്‍ച്ച ചെയ്ത്തീരുമാനിക്കണമെന്നും കേന്ദ്ര-കമ്മിറ്റി വ്യക്തമാക്കി. പാര്‍ട്ടിക്ക്‌ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ മറികടന്ന്തിരിച്ചുവരാന്‍ 11 ഇന കര്‍മ്മപരിപാടികള്‍ക്കും സി.പി.എംകേന്ദ്ര കമ്മിറ്റി രൂപം നല്‍കി.പാര്‍ട്ടിയില്‍ നിന്ന് വഴിമാറിയവോട്ടര്‍മാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിയുണ്ടാകും.കേരളത്തില്‍ വിശ്വാസികളെസാഹചര്യം ബോധ്യപ്പെടുത്തികൂടെ നിര്‍ത്തി പാര്‍ട്ടിയുടെഅടിത്തറ ശക്തമാക്കും. സംഘടനാ ദൗര്‍ബല്യം മറികടക്കും.വര്‍ഗ ബഹുജന സംഘടനകളെശാക്തീകരിച്ചു ബഹുജനമുന്നേറ്റങ്ങള്‍. ഇടത് ഐക്യം
ശക്തിപ്പെടുത്തും, ബി.ജെ.പിക്ക് എതിരെ മതേതര കൂട്ടായ്മശക്തമാക്കും.സംഘടനയെ ശക്തിപ്പെടുത്താനുള്ള കൊല്‍ക്കത്ത പ്ലീനതീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന്‌സി.പി.എം കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാനഘടകങ്ങളോട് കേന്ദ്രനേതൃത്വം വിശദീകരണം തേടി.പ്ലീന തീരുമാനങ്ങളില്‍ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം റിേപ്പാര്‍ട്ട് സമര്‍പ്പിക്കണമെന്നുംസി.പി.എം കേന്ദ്ര കമ്മിറ്റിആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് തോല്‍വിയില്‍സംസ്ഥാന ഘടകത്തിന് എതിരെസി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്‍നല്‍കിയ കത്തും കേന്ദ്ര-കമ്മിറ്റിയുടെ തീരുമാനത്തിന് കാരണമായി. വസ്തുനിഷ്ഠനിഗമനെത്തക്കാള്‍ വ്യക്തിനിഷഠ് തീര്‍പ്പുകളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നതെന്നതടക്കമുള്ള രൂക്ഷവിമര്‍ശനങ്ങളാണ് വി. എസ്‌കത്തില്‍ ഉന്നയിച്ചത്. സംസ്ഥാനത്തു പാര്‍ട്ടി മൂലധന ശക്തികള്‍ക്ക് കീഴ്‌പ്പെടുന്നുവെന്നുംഅദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകള്‍ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയുംപ്രവര്‍ത്തനം. തൊഴിലാളികര്‍ഷക പിന്‍ലത്തിലാണു പാര്‍ട്ടി വളര്‍ന്നത്. ഈ അടിസ്ഥാനഘടകത്തില്‍ നിന്നു മാറി ഒരുവിഭാഗം ജനങ്ങളെ അകറ്റി നിര്‍ത്തിയാണ് പാര്‍ട്ടി മുന്നോട്ടുപോയത്. ഗുരുതരമായ അവസ്ഥയിലാണ് ഇന്നു പാര്‍ട്ടിയെന്നും കൃത്യമായ പുനര്‍വിചിന്തനം വേണമെന്നുംവി. എസ് കത്തില്‍ ചൂണ്ടിക്കാ
ട്ടിയിരുന്നു. വസ്തുനിഷ്ഠമായസ്വയം വിമര്‍ശനവും വിമര്‍ശനവും നടത്തണം.അതു ചെയ്യുന്നില്ലയെന്നതാണു പരാജയകാരണം. രാഷ്ട്രീയമായ അച്ചടക്കമാണു പ്രധാനം.അതില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ലെന്നും വി.എസ്. അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് തോല്‍വി തൊടുന്യായത്തില്‍ പരിമിതപ്പെടുത്തരുതെന്നും ശരിമലയില്‍സ്ത്രീകളെ പ്രവേശിപ്പിച്ചത്തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തപെടുന്നുണ്ടെന്നുംവിഎസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Post

ശ​ശി ത​രൂ​രി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പുറപ്പെടുവിച്ചു 

Posted by - Dec 21, 2019, 07:33 pm IST 0
തിരുവനന്തപുരം: 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. കേസുമായി…

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST 0
ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം…

സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു 

Posted by - Nov 7, 2019, 06:01 pm IST 0
തിരുവനന്തപുരം:  സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് അവ ആരംഭിക്കുന്നത്. ഈ…

ഭൂമി ഇടപാടിൽ  കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്‌

Posted by - Nov 5, 2019, 05:53 pm IST 0
കൊച്ചി:  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവക്കുമെതിരെ കേസെടുത്തു . കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ വധ ഭീഷണി

Posted by - Nov 15, 2019, 05:03 pm IST 0
കോഴിക്കോട്: മാവോയിസ്റ്റ് വേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീഷണി സന്ദേശവും, കത്തും വടകര പൊലീസ് സ്റ്റേഷനിൽ ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നാണ്…

Leave a comment