കൊച്ചി: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് സിപിഎം നിലപാടെന്ന് സീതാറാം യെച്ചൂരി കൊച്ചിയില്‍ പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതിയുടെ ആദ്യവിധി നടപ്പാക്കുകയല്ലാതെ കേരള സര്‍ക്കാരിന്റെ മുന്നില്‍ മറ്റു വഴിയില്ലെന്നും ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
