തിരുവനന്തപുരം: 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനോട് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പുസ്തകത്തിൽ നായർ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് സന്ധ്യ ശ്രീകുമാർ ആണ് കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്.
