മലപ്പുറം: പൈങ്കണ്ണൂരില്‍ സി.എ.എ പിന്തുണച്ചതിന്റെ യുടെ പേരില്‍ കുടിവെള്ളം നിഷേധിച്ചെന്ന ട്വിറ്റര്‍ സന്ദേശത്തിനെതിരെ ബിജെപി നേതാവും ചിക്കമംഗലൂരു എംപിയുമായ ശോഭ കരന്ദലജെയ്‌ക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 എ വകുപ്പ് പ്രകാരമാണ് കേസ്. പ്രാദേശിക ബിജെപി നേതാവ് ഗണേശന്‍ അടക്കം സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
