തിരുവനന്തപുരം : ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ സൗജന്യ ചികിത്സയ്ക്ക് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. കർശന ഉപാധികളോടെയാണ് ചികിത്സയ്ക്ക് നിയന്ത്രണം വരുന്നത്. ഇപ്പോൾ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ചികിത്സ പൂർണമായും സൗജന്യമായി ലഭിക്കും. പുതുതായി ഏർപ്പെടുത്താൻ പോകുന്ന നിയന്ത്രണങ്ങൾ അനുസരിച്ച് ബിപിഎൽ വിഭാഗക്കാരെ എ, ബി എന്നിങ്ങനെ തരം തിരിക്കും. പുതിയ നിയമപ്രകാരം സ്വന്തമായി വീടില്ലാത്തവർക്കും സ്ഥിര വരുമാനം ഇല്ലാത്തവർക്കും കുടുംബത്തിൽ മാറാരോഗികൾ ഉണ്ടെങ്കിലും മാത്രമേ ഇനി മുതൽ സൗജന്യ ചികിത്സ ലഭിക്കുകയുള്ളു.
വിധവയാണെങ്കിൽ അത് തെളിയിക്കുന്ന സാക്ഷ്യപത്രവും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ അത് സാക്ഷ്യപ്പെടുത്തുന്ന അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.ഈ മാനദണ്ഡങ്ങളിൽ പെടാത്തവർ ബി വിഭാഗത്തിലും വരും. ഇവർക്കുള്ള ചികിത്സാ സൗജന്യം 30 ശതമാനവും ആക്കി.