കണ്ണൂര്‍: ദല്‍ഹിയിലെ കലാപകാരികള്‍ക്കെതിരെ സംസാരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ആയിരക്കണക്കിന് ഇടതുപക്ഷ -ജിഹാദി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയിട്ടും ഇതിനെതിരെ പോലീസ് ഒരു നടപടിയും എടുത്തില്ല. എന്നാല്‍, ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോലീസ് പ്രചരിപ്പിക്കുകയും കഴിഞ്ഞ 48 മണിക്കൂറായി അറസ്റ്റിനെ ന്യായികരിക്കുകയുമാണ്. ഏകപക്ഷീയമായ ഈ നടപടി അനുവദിച്ചു തരില്ലെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
