തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ സ്‌കൂളിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് മരണപ്പെട്ട ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനില്‍ സന്തോഷിന്‍റെ മകന്‍ നവനീതിന്‍റെ കുടുംബത്തിനും പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.