കൊച്ചി : സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും, ചീഫ് സെക്രട്ടറിയോടും മറുപടി തേടി ഹൈക്കോടതി. സംഭവത്തില്‍ ജില്ലാ ജഡ്ജി സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
പാമ്പ് കടിയേറ്റിട്ടും അധ്യാപകര്‍ കുട്ടിക്ക് പ്രഥമ ശുശ്രൂഷപോലും നല്‍കിയില്ല. സ്‌കൂള്‍ അധികൃതര്‍ പിതാവ് വരുന്നതുവരെ കാത്തിരുന്നു. ഷഹ്‌ലക്ക് പാമ്പുകടിയേറ്റ അതേ ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തും നിരവധി മാളങ്ങളുണ്ട്.