തൃശൂർ: ഷോളയാർ ഡാം ഏതു നിമിഷവും തുറക്കും. ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ നിന്നും ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ ഡാമിലെ ജലനിരപ്പ് 2661.40 അടിയാണ് 2663 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കാനാണ് തീരുമാനിച്ചത് . തൃശൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഒഴുക്കിവിടാൻ ജില്ലാകളക്ടർ അനുമതി നൽകി. ചാലക്കുടി പുഴയിൽ മീൻ പിടുത്തതിനും മറ്റും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.
