തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കണം എന്ന് അമിത് ഷാ പറഞ്ഞത് സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത്. മറ്റ് ഭാഷകളെ പിന്നിലേക്ക് തള്ളിമാറ്റി ഹിന്ദി ഭാഷയെ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാർ ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
