തൃശൂർ: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ജുവിന്‍റെ പരാതിയിലെ ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് വ്യക്തമാക്കി. ശ്രീകുമാറിൽനിന്നും വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മഞ്ജു പരാതിയിൽ പറഞ്ഞിരുന്നു . സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജു വാര്യരുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിട്ടുണ്ട്.
