കണ്ണൂർ : മോട്ടോർ വാഹന നിയമം ലങ്കിക്കുന്നവർക് പിഴയായി അടയ്‌ക്കേണ്ട തുക നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇക്കാര്യം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും അനുവാദം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഴത്തുക ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം പൊതുജനങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് നേടിയിരുന്നു. ഇതോടെയാണ് പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പുതിയ നടപടിയുമായി കേന്ദ്രം മുന്നോട്ട് വന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് കർശന നടപടികൾ ഉണ്ടാകില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.