തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലാണ് അവ ആരംഭിക്കുന്നത്. ഈ ജില്ലകളില്‍ നിലവില്‍ വനിതാ പോലീസ് സ്റ്റേഷനുകള്‍ ഇല്ല. നിലിവില്‍ സംസ്ഥാനത്ത് പത്ത് വനിതാ പോലീസ് സ്റ്റേഷനുകളാണ് ഉളളത്.
