കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ബലാത്സംഗ കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രി. ബിഷപ്പിനെതിരെ പരാതിയുമായി ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകളെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചിരിക്കുകയാണ് കന്യാസ്ത്രി. യൂട്യൂബ് ചാനലുകള്‍ വഴി ആക്ഷേപിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. നവംബര്‍ 11ന് ബിഷപ്പ് നേരിട്ട് ഹാജരാകണമെന്നറിയിച്ച് കുറവിലങ്ങാട് പൊലീസ് സമന്‍സ് നല്‍കി. കോട്ടയം ജില്ലാ കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്.
