തിരുവനന്തപുരം: പി. വി.അന്‍വര്‍ എംഎല്‍എ യുടെ അനധികൃത തടയണ സന്ദര്‍ശിക്കാന്‍ എത്തിയ എം.എന്‍ കാരശ്ശേരി മാഷ് അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകരെ ഗുണ്ടകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്താന്‍ വളരെ വൈകി. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിയമ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
