തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവും നടത്തുന്ന രൂക്ഷവിമര്‍ശനത്തിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പാര്‍ലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത കുറ്റമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവര്‍ണറയേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ സര്‍വ്വകലാശാലകളിലെ മാര്‍ക്കു തട്ടിപ്പും അഴിമതിയും ഗവര്‍ണ്ണര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓഡിറ്റ് നടത്താതെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
