സിവില്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ശുപാര്‍ശ; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് വേട്ടയാടപ്പെടുകയാണെന്ന് രാജു നാരായണ സ്വാമി  

60 0

തിരുവന്തപുരം: അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനുള്ള പ്രതിഫലമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് രാജു നാരായണ സ്വാമി ഐഎഎസ്. സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കേരളസര്‍ക്കാര്‍ നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ മുതല്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും പ്രതികാര നടപടിയാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു. മലയാളത്തിലെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ പുറത്താക്കുന്ന വിവരം താന്‍ ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 28 വര്‍ഷമായി അഴിമതിക്കെതിരേ നടത്തിയ പോരാട്ടത്തിന് കിട്ടിയ പ്രതിഫലമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്രത്തിന് കത്തയച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയും സര്‍ക്കാരും ദീര്‍ഘനാളായി തനിക്കെതിരേ നടത്തുന്ന നീക്കങ്ങളുടെ പ്രതിഫലനമാണ് പുറത്താക്കല്‍ നീക്കം. മാര്‍ച്ചില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് കേരളാ കേഡറില്‍ തിരിച്ചെത്തിയില്ല എന്ന പേരിലാണ് കേരളത്തിന്റെ നടപടി. മാര്‍ച്ചില്‍ ഏഴുമാസം പൂര്‍ത്തിയായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടില്ല എന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും പറഞ്ഞു. സിഎടിയില്‍ കേസ് നില നില്‍ക്കുന്ന വിവരം സര്‍ക്കാരിന് അറിയാം. ഇക്കാര്യത്തില്‍ രണ്ടു കത്ത് ചീഫ് സെക്രട്ടറി വഴി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചു. ബാംഗ്ളൂര്‍, കൊല്‍ക്കത്ത ഓഫീസുകളില്‍ നടന്ന വന്‍ അഴിമതി, കര്‍ണാടകയിലെ മാണ്ഡ്യയിലെ ഫാമില്‍ നിന്നുള്ള തേക്കു മരങ്ങള്‍ കാണാതാകാനിടയായ സംഭവം തുടങ്ങിയ അഴിമതികള്‍ക്ക് എതിരേ ശക്തമായ നിലപാട് എടുത്തു. അന്ന് സിബിഐ ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിബിഐ കേസെടുത്തു. സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ സദാനന്ദ ഗൗഡ പറഞ്ഞിട്ടു പോലും താന്‍ വഴങ്ങിയില്ല.

നാളികേര വികസന ബോര്‍ഡില്‍ മാര്‍ച്ചില്‍ ഏഴു മാസം പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ നീക്കം ചെയ്തു. ഇതിനെതിരേ ട്രിബ്യൂണലിലും ഹൈക്കോടതിയിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷം തികയാതെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് കേന്ദ്ര നിയമം ഉണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടും മുമ്പ് നോട്ടീസ് നല്‍കണം അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കണം എന്നാണ് നിയമം ഇതൊന്നും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല.

സര്‍വീസില്‍ നിന്നും പുറത്താക്കാനുള്ള നടപടിക്കെതിരേ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ കേരളസര്‍ക്കാരില്‍ നിന്നോ നോട്ടീസ് കിട്ടിയാലുടന്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും രാജു നാരായണ സ്വാമി പറഞ്ഞു. നാലു മാസമായി തനിക്ക് ശമ്പളം പോലും കിട്ടിയിട്ടില്ല. ശമ്പളത്തില്‍ നിന്നുമാണ് കേസ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നോ കേരള സര്‍ക്കാരില്‍ നിന്നോ പിന്തുണ പ്രതീക്ഷിക്കുന്നില്ല. ഐഎഎസുകാരായ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Post

ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും  

Posted by - May 2, 2019, 03:12 pm IST 0
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയുമായി നടക്കും. കേരളത്തിന് പുറമെ ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ടാവും. ആകെ 329…

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: മുഖ്യമന്ത്രി

Posted by - Feb 3, 2020, 11:32 am IST 0
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ  നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ സമരങ്ങളില്‍…

പാലായില്‍ വോട്ടെടുപ്പ് തുടങ്ങി 

Posted by - Sep 23, 2019, 10:03 am IST 0
പാലാ: ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് തുടങ്ങി.. വൈകിട്ട്‌ ആറ് വരെയാണ് വോട്ടെടുപ്പ്. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിത്.   യുഡിഎഫ് സ്ഥാനാര്‍ഥി…

തോമസ് ഐസക്  ബജറ്റ് അവതരണം ആരംഭിച്ചു

Posted by - Feb 7, 2020, 10:44 am IST 0
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ സമരത്തിൽ കേരളം മാതൃകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സാധാരണക്കാരെ കേന്ദ്രം സഹായിക്കുന്നില്ലെന്നും കോര്‍പറേറ്റുകളെയാണ് സഹായിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്. തൊഴിലില്ലായ്മ…

ശബരിമല കേസിലെ  ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും

Posted by - Nov 13, 2019, 01:33 pm IST 0
ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍  വ്യാഴാഴ്ച വിധി പറയും.  രാവിലെ 10.30ന്  ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള…

Leave a comment