കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സംസാരിച്ചു എന്ന കുറ്റത്തിന് സന്ന്യാസ സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഏറ്റുവാങ്ങുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഫേസ്ബുക്ക് കൂട്ടായ്മ യോഗം ചേരുന്നു. സഭാചട്ടങ്ങൾക്ക് വിപരീതമായി ജീവിച്ചു എന്നാരോപിച്ചാണ് സിസ്റ്ററിനെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയത്.
ലൂസി കളപ്പുരക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഇത്തരത്തിലുള്ള അനീതികൾക്കെതിരെ പ്രതികരിക്കാനുമാണ് ഫേസ്ബുക്കിലെ ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന എഫ്ബി പേജ് വഞ്ചി സ്‌ക്വയറിൽ കൂട്ടായ്മ സംഘടിപ്പിച്ചത്.
സിസ്റ്റർക്കെതിരെയുള്ള ശിക്ഷാനടപടികൾ പിൻവലിക്കണം എന്നാണ് കൂട്ടായ്മയുടെ പ്രധാന ആവശ്യം. ചർച്ച് ആക്ട് നടപ്പിലാക്കണമെന്നും സിസ്റ്റർക്കെതിരെ അപകീർത്തി ശ്രമം നടത്തിയ വൈദികർക്കെതിരെ നടപടിയെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.