തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോല്‍സവം ജൂണ്‍ 6ലേക്കു മാറ്റാന്‍ തീരുമാനിച്ചു. നേരെത്ത ഒന്നിനു തുറക്കാനാണ്‌നിശ്ചയിച്ചിരുന്നത്. എന്നാല്‍തൊട്ടടുത്ത ദിവസങ്ങളില്‍വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ്മന്ത്രിസഭയുടെ തീരുമാനം.മധ്യവേനലവധിക്കു ശേഷംവിദ്യാലയങ്ങള്‍ തുറക്കുന്നതുനീട്ടണമെന്ന് ആവശ്യപ്പെട്ടുപ്രതിപക്ഷം സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. നേരെത്ത ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ്‌വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
